കണ്ണൂർ : കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍. കണ്ണൂര്‍, മൈസൂരു, തിരുച്ചിറപ്പിള്ളി, തിരുപ്പതി എന്നിവിടങ്ങളിലേക്കാണ് ഈ മാസം അവസാനത്തോടെ പുതിയ സര്‍വീസുകള്‍ തുടങ്ങുന്നത്.
അലയൻസ് എയര്‍ ആണ് പുതിയ സര്‍വീസു കള്‍ നടത്തുന്നത്. ഇതിനായി അലയൻസ് എയറിൻ്റെ എടിആര്‍ വിമാനം രാത്രി കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്യുന്നതിന് സിയാല്‍ സൗകര്യമൊരുക്കി. ദക്ഷിണേന്ത്യയുടെ വ്യോമയാന ഹബ് ആകാനുള്ള സിയാലിന്റെ ശ്രമങ്ങള്‍ക്ക് കരുത്ത് പകരുന്നതാ ണ് പുതിയ സര്‍വീസുകള്‍. പ്രാദേശിക വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാനുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് പുതിയ സര്‍വീസുകള്‍ എത്തുന്നതെന്ന് സിയാല്‍ എംഡി എസ്.സുഹാസ് പറഞ്ഞു.
Kochi
Post a Comment