പുതുവര്‍ഷ ദിനത്തില്‍ ആശ്വാസം; പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

 


പുതുവര്‍ഷ ദിനത്തില്‍ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോ പാചകവാതക സിലിണ്ടറിന്റെ വിലയില്‍ നാലര രൂപയുടെ വരെ കുറവാണ് എണ്ണ കമ്പനികൾ വരുത്തിയിരിക്കുന്നത്. അതേസമയം, ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. വിമാനത്തിന്റെ ഇന്ധനത്തിന്റെ വിലയില്‍ മാറ്റമുണ്ട്. ദില്ലിയിൽ വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില 1,755.50 രൂപയാണ്. നേരത്തെ ഇത് 1757 രൂപയായിരുന്നു.

Post a Comment

Previous Post Next Post