ആലക്കോട്: കാലാവസ്ഥ പ്രതികൂലമായതോടെ റബര്‍ ഉത്പാദനം കുറഞ്ഞു. മഞ്ഞുകാലത്ത് സാധാരണ നിലയില്‍ ഉത്പാദനം കൂടേണ്ടതാണ്.
എന്നാല്‍ ഇത്തവണ കാലാവസ്ഥയിലുണ്ടായ വ്യതിയാനം കാരണം ഉത്പാദനത്തില്‍ കുറവുണ്ടായി. റബറിന് വിലയും ഇല്ലാതായതോടെ പലരും ടാപ്പിംഗ് നിര്‍ത്തുന്ന അവസ്ഥയാണ്. ഇതോടെ കര്‍ഷകരും ടാപ്പിംഗ് തൊഴിലാളികളും ഒരേപോലെ പ്രതിസന്ധിയിലായി.
റബറിന് കിലോഗ്രാമിന് 150 രൂപയ്ക്ക് അടുത്താണ് കുറേക്കാലമായി ലഭിക്കുന്ന വില. ഒട്ടുപാലിന്‍റെ വിലയും ഇടിഞ്ഞു. നേരത്തെ കര്‍ഷകര്‍ക്ക് ഉണ്ടായിരുന്ന വില സ്ഥിരത പദ്ധതിയില്‍ ന്യായവിലയായി നിശ്ചയിച്ചത് 170 രൂപയാണ്. 2015 നിശ്ചയിച്ച വിലയാണിത് ഇതിനുശേഷം ഉത്പാദന ചെലവ് കൂടിയെങ്കിലും ന്യായവില വര്‍ധിപ്പിച്ചില്ല. പദ്ധതി മുഖേനയുള്ള ആനുകൂല്യങ്ങള്‍ മാസങ്ങളായി മുടങ്ങിയതോടെ കൃഷി തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയാണ് റബര്‍ കര്‍ഷകര്‍. പലയിടത്തും വര്‍ഷങ്ങളായി ടാപ്പിംഗ് നിലച്ച തോട്ടങ്ങള്‍ കാടുകയറി കിടക്കുകയാണ്.
റബര്‍ വില സ്ഥിരത
പദ്ധതി നിലച്ചു
ഈ പദ്ധതിയില്‍ ഇതേ വരെ കര്‍ഷകര്‍ക്ക് ലഭിക്കാൻ 63 കോടിയോളം കുടിശിക ഉണ്ടെന്നാണ് പറയുന്നത്. 2015 ആരംഭിച്ച പദ്ധതിയില്‍ ഇതേവരെ എട്ടു ഘട്ടങ്ങളായാണ് പൂര്‍ത്തിയാക്കിയത്. ഈ വര്‍ഷം ജൂണില്‍ അവസാനിച്ച എട്ടാം ഘട്ടത്തില്‍ 54.37 കോടി രൂപ കുടിശികയുണ്ട്. തുടക്കത്തില്‍ വര്‍ഷം മുഴുവൻ വെബ്സൈറ്റ് സജ്ജമായിരുന്നതിനാല്‍ ആര്‍പിഎസ്‌ലൂടെ ബില്ല് അപ്‌ലോഡ് ചെയ്യാൻ സൗകര്യം ഒരുക്കിയിരുന്നു. സോഫ്റ്റ്‌വേര്‍ തകരാര്‍ ഇടയ്ക്കൊക്കെ ബില്‍ അപ്‌ലോഡ് ചെയ്യാൻ സാധിക്കാതെ വരുന്നുണ്ട്. ഓരോ വര്‍ഷവും പുതിയ അപേക്ഷകള്‍ക്ക് പദ്ധതിയില്‍ ചേരാൻ അവസരം ഉണ്ടായിരുന്നു. ഇക്കൊല്ലം പദ്ധതിയുടെ ആനുകൂല്യം പരമാവധി ആളുകള്‍ക്ക് ലഭ്യമാകാതിരിക്കാനും അപേക്ഷയുടെ എണ്ണം കുറയ്ക്കാനുമായി ഒക്ടോബറില്‍ മാത്രമാണ് വെബ്സൈറ്റ് തുറക്കാൻ സര്‍ക്കാര്‍ നിര്‍ദേശം നല്കിയത്.
അപേക്ഷകള്‍
കെട്ടിക്കിടക്കുന്നു
വിലസ്ഥിരത പദ്ധതിയില്‍ ആനുകൂല്യം പ്രതീക്ഷിച്ച ഒരു ലക്ഷത്തോളം കര്‍ഷകരുടെ അപേക്ഷകള്‍ വിവിധ ആര്‍പിഎസിലൂടെ അപ്‌ലോഡ് ചെയ്യാൻ ബാക്കിയുള്ളപ്പോഴാണ് സര്‍വര്‍ തകരാറിന്‍റെ പേരില്‍ വെബ്സൈറ്റ് പ്രവര്‍ത്തനം നിലച്ചത് .കേന്ദ്രസര്‍ക്കാരിന്‍റെ നാഷണല്‍ ഇൻഫോര്‍ മാറ്റിക്സ് സെന്‍ററിനാണ് സെറ്റിന്‍റെ നിയന്ത്രണം. സംസ്ഥാന സര്‍ക്കാര്‍ ഈ സെറ്റിനു നല്കേണ്ട സര്‍വീസ് ചാര്‍ജ് ഇനത്തില്‍ കോടിക്കണക്കിന് രൂപയാണ് കുടിശിക ആയിട്ടുള്ളതിനാലാണ് . എൻഐസി സെറ്റപ്പ് പ്രവര്‍ത്തനരഹിതമായതെന്നും പറയുന്നു. എൻഐസിയും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഉണ്ടാക്കിയ കരാര്‍ നവംബറില്‍ അവസാനിച്ചു. സേവനം തുടരണമെങ്കില്‍ കുടിശിക നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയെങ്കിലും മറുപടി ഉണ്ടായിട്ടില്ല.
കര്‍ഷകരുടെ ആവശ്യം
റബറിന്‍റെ താങ്ങുവില 250 രൂപയായി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ വാഗ്ദാനം പാലിക്കുക, റബര്‍ സബ്സിഡി കാലതാമസം കൂടാതെ വിതരണം ചെയ്യുക, റബര്‍ കൃഷിക്ക് 50,000 രൂപ ധനസഹായം നല്കുക ,റബര്‍ കര്‍ഷകരെ വന്യമൃഗ ശല്യത്തില്‍ നിന്ന് സംരക്ഷിക്കുക, റബര്‍ അധിഷ്ഠിത വ്യവസായം സഹകരണ മേഖലയില്‍ വ്യാപിപ്പിക്കുക, റബര്‍ ബോര്‍ഡ് ആസ്ഥാനം കേരളത്തില്‍ നിലനിര്‍ത്തുക, നിലവിലുള്ള ഒഴിവ് നികത്തി ജീവനക്കാരെ നിയമിക്കുക, ടാപ്പിംഗ് തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ അനുവദിച്ച് തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കുക എന്നിവയാണ് റബര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍.
.jpeg)
Post a Comment