ശ്രീകണ്ഠപുരം: ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടെസി ഇമ്മാനുവല്‍ രാജിവച്ചു. മൂന്നുവര്‍ഷത്തെ പ്രസിഡന്‍റ് സ്ഥാനം പൂര്‍ത്തിയാക്കിയാണ് രാജിവച്ചത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ സമയത്ത് പാര്‍ട്ടി നേതൃത്വമുണ്ടാക്കിയ ധാരണ പ്രകാരം പ്രസിഡന്‍റ് സ്ഥാനം മൂന്നുവര്‍ഷം ടെസി ഇമ്മാനുവലിനും രണ്ടുവര്‍ഷം മിനി ഷൈബിക്കും വീതിച്ചു നല്‍കിയിരുന്നു. ആ ധാരണയാണ് ഇന്നലെ പൂര്‍ത്തിയാക്കിയത്.
ഇതെ തുടര്‍ന്നാണു മൂന്നുവര്‍ഷക്കാലം പൂര്‍ത്തിയാക്കിയ ടെസി ഇമ്മാനുവല്‍ രാജിവച്ചത്. അഭിമാനകരമായ നേട്ടം കൈവരിക്കാൻ പഞ്ചായത്ത് പ്രസിഡന്‍റിന് കഴിഞ്ഞിട്ടുണ്ടെന്ന് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയതിനുശേഷം ശ്രീകണ്ഠപുരത്ത് പ്രസ്ഫോറത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ടെസി ഇമ്മാനുവല്‍ പറഞ്ഞു. പൂപ്പറമ്ബിലുള്ള ക്രിമിറ്റോറിയം, കുടിയാന്മലയില്‍ ടേക്ക് എ ബ്രേക്ക്, എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കുവാൻ ജല്‍ജീവൻമിഷൻ പദ്ധതി, ഏരുവേശി പിഎച്ച്‌സിയെ എഫ്‌എച്ച്‌സി ആക്കുവാനുള്ള നടപടിക്രമങ്ങള്‍ എന്നിവ പൂര്‍ത്തീകരിച്ചു.
വലിയപറമ്ബില്‍ ഭൂരഹിത-ഭവനരഹിതരായ എസ്‌ടി കുടുംബങ്ങള്‍ക്ക് ഗ്രീൻവില്ലയുടെ നിര്‍മാണം, പാറക്കടവില്‍ ഭൂരഹിത ഭവനരഹിതര്‍ക്കായി ഏഴു കുടുംബങ്ങള്‍ക്കായി മദര്‍ തെരേസ നഗര്‍, നെല്ലിക്കുറ്റിയില്‍ ഭൂരഹിത ഭവനരഹിതര്‍ക്കായുള്ള സ്ഥലം വാങ്ങല്‍, സോളാര്‍ ഫെൻസിംഗ്, മൂന്ന് വെല്‍നസ് സെന്‍ററുകള്‍, കരിവെള്ളരി അങ്കണവാടികെട്ടിട നിര്‍മാണം,153 പുതിയ സംരംഭങ്ങള്‍, ഭിന്നശേഷി സൗഹൃദ പഞ്ചായത്ത്,150 തോളം പുതിയ വീടുകള്‍, പാലിയേറ്റീവ് രോഗികള്‍ക്കായുള്ള പുതിയ പദ്ധതികള്‍ നടപ്പിലാക്കുവാൻ സാധിച്ചിട്ടുണ്ടെന്നും ടെസി ഇമ്മാനുവല്‍ പറഞ്ഞു.
മണ്ഡലം പ്രസിഡന്‍റ് ജോസ്പരത്തനാല്‍, പഞ്ചായത്ത് ഉപാധ്യക്ഷൻ മധു തൊട്ടിയില്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിമാരായ ജോണി മുണ്ടക്കൻ, ജോയി കുഴിവേലിപ്പുറത്ത് തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Post a Comment