സ്കൂൾ കലോത്സവം; 'കണ്ണൂർ സ്ക്വാഡിന്' ഇന്ന് ഗംഭീര സ്വീകരണം

കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയ കണ്ണൂർ ടീമിന് ഇന്ന് ജില്ലയിൽ  സ്വീകരണമൊരുക്കും. ഉച്ച കഴിഞ്ഞ് 3 മണിക്ക് ജില്ലാ അതിർത്തിയായ ന്യൂമാഹിയിൽ നിന്നാണ് സംഘത്തെ സ്വീകരിക്കുക. ജില്ലയിൽ നിന്നുളള ജനപ്രതിനിധികൾ പങ്കെടുക്കും. തുടർന്ന് തുറന്ന വാഹനത്തിൽ സ്വർണക്കപ്പുമായി കണ്ണൂർ വരെ ഘോഷയാത്ര സംഘടിപ്പിക്കും. അഞ്ച് മണിയോടെ കണ്ണൂർ നഗരത്തിൽ ഘോഷയാത്ര സമാപിക്കും. 23 വർഷത്തിന് ശേഷമാണ് കണ്ണൂർ കലാകിരീടം നേടുന്നത്.

Post a Comment

Previous Post Next Post