ഇനി മുതല്‍ വിദേശത്ത് നിന്നും യുപിഐ വഴി പണമയക്കാം; സേവനം വിപുലീകരിക്കുന്നതിനായി നടപടി

 
വിദേശത്ത് പോകുന്ന ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഇനി മുതല്‍ ഗൂഗിള്‍ പേ ഉപയോഗിച്ച്‌ പണമിടപാട് നടത്താം. ഇന്ത്യയ്‌ക്ക് വെളിയിലേക്കും യുപിഐ പേയ്‌മെന്റ് സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ സര്‍വീസസും എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡും തമ്മില്‍ കരാര്‍ ഒപ്പിട്ടു.


യാത്രക്കാര്‍ക്ക് പണം കൈവശം കരുതുന്നതിന് വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ വേണ്ടിയാണ് യുപിഐ സേവനം വിദേശരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിച്ചത്.

വിദേശത്ത് വച്ച്‌ യുപിഐ ഇടപാടുകള്‍ നടത്താന്‍ വേണ്ട സഹായങ്ങള്‍ നല്‍കാനും ധാരണാപത്രത്തില്‍ പറയുന്നു. വിദേശത്ത് നിന്ന് ഇന്ത്യയിലേക്കും തിരിച്ചും പണമയക്കുന്നത് സുഗമമാക്കാനും ധാരണാപത്രം ലക്ഷ്യമിടുന്നു.

വിദേശ കറന്‍സി, ക്രെഡിറ്റ് കാര്‍ഡ്, ഫോറിന്‍ എക്‌സ്‌ചേഞ്ച് കാര്‍ഡുകള്‍ എന്നിവ ഉപയോഗിക്കാതെ തന്നെ ഇനി ഉപഭോക്താക്കള്‍ക്ക് വിദേശത്ത് വച്ച്‌ ഡിജിറ്റല്‍ പണമിടപാട് നടത്താന്‍ കഴിയുമെന്നും ധാരണാപത്രത്തില്‍ പറയുന്നു.

Post a Comment

Previous Post Next Post