മധ്യ വടക്കൻ ജില്ലകളുടെ ചുരുക്കം ചില മേഖലകള്‍ കേന്ദ്രീകരിച്ചു അടുത്ത മൂന്നു ദിവസങ്ങളിയിലായി രാത്രി /പുലര്‍ച്ചെ സമയങ്ങളില്‍ നേരിയ തോതിലോ മിതമായ തോതിലോ മഴ സാധ്യത.
എന്നാല്‍ കേരളത്തില്‍ പൊതുവില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും വരണ്ട കാലാവസ്ഥ തന്നെ തുടരും. വളരെ ചുരുക്കം ചില ഇടങ്ങളില്‍ മാത്രമാണ് മഴ സാധ്യത ഉള്ളത്.
പകല്‍ സമയം ആകാശം തെളിഞ്ഞതോ ഭാഗികമായി മേഘവൃതമായ കാലാവസ്ഥയോ ആയിരിക്കും.
അതേ സമയം അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ പലയിടങ്ങളിലും രാത്രി, പുലര്‍ച്ചെ സമയങ്ങളില്‍ ശക്തമായ മൂടല്‍ മഞ്ഞ് അനുഭവപ്പെടാൻ സാധ്യത ഉണ്ട്.
Post a Comment