ഗജവീരന്മാരും പുലിക്കളിയും;ആലക്കോട് ഇന്ന് പുര നഗരിയാകും




ആലക്കോട്: ഉത്തരകേരളത്തിലെ പ്രസിദ്ധമായ അരങ്ങം മഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്റ മഹോത്സവത്തോടനുബന്ധിച്ചുള്ള ആലക്കോട് ടൗൺ പറയെടുപ്പ് മഹോത്സവം ഇന്ന് നടക്കും. വൈകുന്നേരം  3.30ന് ആലക്കോട് ടൗണിലേക്ക് പറയെഴുന്നള്ളിപ്പ് കൊട്ടാരത്തിൽ ഇവക്കിപ്പൂജ. ടൗൺ പന്തലിൽ ഏഴ് ഗജവീരൻമാരുടെ അകമ്പടിയോടെ പറയെടുപ്പ് വൈകുന്നേരം ആറ് മണിക്ക് ടൗൺ പന്തലിൽ തൃശൂർ ശ്രീ വടക്കുംനാഥൻ കലാക്ഷേത്രം അവതരിപ്പിക്കുന്ന പൂരപ്പൊലിമ, പുലികളി,മുടിയേറ്റ്, മദ്ദളകേളി. മലയോരത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് ഒഴുകി
യെത്തുന്ന പതിനായിരങ്ങൾ ഇന്ന് ആലക്കോടിനെ ജനസാഗരമാക്കും.ആലക്കോട്ടെ വ്യാപാരികളുടെയും തൊഴിലാളികളുടെയും സാമൂഹ്യ സാംസ്ക്കാരിക സംഘടനാപ്രവർത്തകരുടെയും കൂട്ടായ്മയിലാണ് ടൗൺ ഉത്സവാഘോഷം. ക്ഷേത്രസ്റ്റേജിൽ നാളെ രാത്രി ഏഴിന് കൃഷ്ണ പ്രിയ നായർ അവതരിപ്പിക്കുന്ന ഡാൻസ്, 7.30ന് കലാമണ്ഡലം സൈലയും സംഘവും അവതരിപ്പിക്കുന്ന നൃത്തോത്സവം, പത്ത് മുതൽ പിന്നണി ഗായകൻ രാജേഷ് ബ്രഹ്മാനന്ദൻ നയിക്കുന്ന ഗാനമേള.

Post a Comment

Previous Post Next Post