കേരള പൊലീസിന് ഇനി സൈബര്‍ ഡിവിഷനും; ആഭ്യന്തര വകുപ്പിന്‍റെ അംഗീകാരം


തിരുവനന്തപുരം: കേരള പൊലീസില്‍ ഇനി മുതല്‍ സൈബര്‍ ഡിവിഷനും. ആധുനിക സൗകര്യത്തോടെ സൈബര്‍ ഡിവിഷൻ ആരംഭിക്കുന്നതിന് ആഭ്യന്തര വകുപ്പ് അനുമതി നല്‍കി.
സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണം, ഗവേഷണം, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പൊലീസ് സംവിധാനങ്ങളെല്ലാം ഇനി സൈബര്‍ ഡിവിഷന് കീഴില്‍ വരും. സംസ്ഥാന പൊലീസ് മേധാവിയുടെ ശിപാര്‍ശയിലാണ് ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയത്.

സൈബര്‍ ഡിവിഷൻ ആസ്ഥാനം, സൈബര്‍ പട്രോളിങ്, സൈബര്‍ പൊലീസ് സ്റ്റേഷൻ എന്നിവ ആരംഭിക്കുന്നതിന് ആവശ്യമായ തസ്തികകള്‍ കണ്ടത്താനും അനുമതി നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം ആസ്ഥാനമായുള്ള സൈബര്‍ ഡിവിഷനെ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ നയിക്കും. രണ്ട് എസ്.പിമാരും നാല് ഡിവൈ.എസ്.പിമാരും ഉള്‍പ്പെടെ 466 പേരെ നിയമിക്കും.

Kerala police

Post a Comment

Previous Post Next Post