മേജര്‍ ആര്‍ച്ച്‌ ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ ചുമതലയേറ്റു

കൊച്ചി: സീറോ മലബാര്‍ സഭയുടെ നാലാമത് മേജര്‍ ആര്‍ച്ച്‌ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ ചുമതലയേറ്റു. കാക്കനാട് മൗണ്ട് സെന്റ് തോമസിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്.

നാലാമത്തെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പാണ് മാര്‍ റാഫേല്‍ തട്ടില്‍.

സിനഡിലെ മെത്രാന്മാര്‍ക്കൊപ്പം വിവിധ രൂപതകളില്‍നിന്നുള്ള അല്മായ, സമര്‍പ്പിത, വൈദിക പ്രതിനിധികളും സുപ്പീരിയര്‍ ജനറല്‍മാരും പ്രത്യേകം ക്ഷണിക്കപ്പെട്ടവരും പങ്കെടുത്തു. 1989 ല്‍ മാര്‍ ജോസഫ് കുണ്ടുകുളത്തില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 2010 ലാണ് തൃശൂര്‍ സഹായ മെത്രാനാകുന്നത്. നിലവില്‍ ഷംഷാബാദ് രൂപതയുടെ ബിഷപ്പായി സേവനം അനുഷ്ഠിക്കുകയായിരുന്നു.

സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ് ആയിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണു പുതിയ മേജര്‍ ആര്‍ച്ച്‌ ബിഷപ്പിനെ തിരഞ്ഞെടുത്തത്. രഹസ്യ ബാലറ്റിലൂടെ നടത്തിയ വോട്ടെടുപ്പിനൊടുവില്‍ പുതിയ മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്റെ പേര് വത്തിക്കാന്റെ അനുമതിക്കായി സമര്‍പ്പിച്ചിരുന്നു. വത്തിക്കാന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്.

Post a Comment

Previous Post Next Post