ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു, കുറ്റിക്കാട്ടിലേക്ക് തെറിച്ചു വീണ് യുവാവ്, ദാരുണാന്ത്യം

 


ഇരിട്ടി: ഇരിട്ടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ യുവാവ് മരിച്ചു. കണ്ണൂര്‍ കീഴൂര്‍ സ്വദേശി ആല്‍ബര്‍ട്ട് ലൂക്കാസ് ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു അപകടം. അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചശേഷം ഇടിയുടെ ആഘാതത്തില്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് ആല്‍ബെര്‍ട്ട് തെറിച്ചു വീഴുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാര്‍ ആല്‍ബര്‍ട്ടിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജയ്പൂര്‍ നിംസ് സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ സൈക്കോളജി വിദ്യാര്‍ത്ഥിയായിരുന്നു ആല്‍ബര്‍ട്ട്.

Post a Comment

Previous Post Next Post