മെഡല്‍ ജേതാവിനും പരിശീലകനും സ്വീകരണം


ചെറുപുഴ: മഹാരാഷ്ട്രയിലെ ബല്ലാര്‍പുരില്‍ നടന്ന ദേശീയ സ്കൂള്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ 4 x 100 മീറ്റര്‍ റിലേയില്‍ വെള്ളി മെഡല്‍ നേടിയ പാലാവയല്‍ സെന്‍റ് ജോണ്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ ആല്‍ബിൻ ആന്‍റണി ദേവസ്യയ്ക്കും കോച്ച്‌ റിട്ട.

ക്യാപ്റ്റൻ ഒളിന്പ്യൻ കെ.എസ്. മാത്യുവിനും സ്വീകരണം നല്‍കി. സ്കൂള്‍ പിടിഎ യുടെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണത്തില്‍ ചുണ്ടയില്‍ നിന്നും ഇരുവരെയും നിരവധി വാഹനങ്ങളുടെ അകന്പടിയോടെ സ്കൂളിലേക്കാനയിച്ചു. 

പുളിങ്ങോത്ത് ചുമട്ടുതൊഴിലാളികളുടെ നേതൃത്വത്തില്‍ ആല്‍ബിനെ ഉപഹാരം നല്‍കി അനുമോദിച്ചു. സ്കൂളില്‍ നടന്ന സ്വീകരണ യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് മാണിക്കത്താഴെ അധ്യക്ഷത വഹിച്ചു. സ്‌കൂളിന്‍റെയും പിടിഎയുടേയും ഉപഹാരം ഫാ. ജോസ് മാണിക്കത്താഴെ ആല്‍ബിന് സമ്മാനിച്ചു. കോച്ച്‌ റിട്ട. ക്യാപ്റ്റൻ ഒളിമ്ബ്യൻ കെ.എസ്. മാത്യു, പ്രിൻസിപ്പല്‍ മെന്‍റലിൻ മാത്യു, പിടിഎ പ്രസിഡന്‍റ് സോമി അറയ്ക്കല്‍, മുഖ്യാധ്യാപകൻ എം.എ. ജിജി എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന സ്കൂള്‍ നീന്തല്‍ മത്സരത്തില്‍ മെഡലുകള്‍ നേടിയവരെയും ആദരിച്ചു. 

പാലാവയല്‍ സെന്‍റ് ജോണ്‍സ് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ ആല്‍ബിൻ ചെറുപുഴ ഹില്‍ ടോപ്പ് റോഡിലെ പുതുശേരിയില്‍ രാരിച്ചൻ- ഡെയ്സി ദന്പതികളുടെ മകനാണ്.

Post a Comment

Previous Post Next Post