കണ്ണൂര്‍: ലക്ഷങ്ങളുടെ നിക്ഷേപ തട്ടിപ്പില്‍ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ അറസ്റ്റില്‍. റോയല്‍ ട്രാവൻകൂര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്ബനി ഉടമ രാഹുല്‍ ചക്രപാണിയാണ് കണ്ണൂരില്‍ അറസ്റ്റിലായത്.
കണ്ണൂര്‍ ടൗണ്‍ പൊലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ആസ്ഥാനമായാണ് റോയല്‍ ട്രാവൻകൂര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്ബനി പ്രവര്‍ത്തിക്കുന്നത്. സ്ഥാപനം ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവരുടെ ഭൂരിഭാഗം ഓഫീസുകളും അടച്ചുപൂട്ടിയിട്ടുണ്ട്. ആയിരക്കണക്കിന് നിക്ഷേപകരാണ് പണം തിരിച്ചുകിട്ടാതെ പ്രതിസന്ധിയിലായത്. കമ്ബനി ഉടമകളെ ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയിലാണ് ജീവനക്കാരും.
നിത്യവരുമാനത്തില്‍നിന്ന് പല ആവശ്യങ്ങള്‍ക്കായി കരുതിവച്ചതെല്ലാം നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. ഡെയ്ലി കലക്ഷൻ മുതല്‍ സ്ഥിരനിക്ഷേപം വരെ ആയിട്ടാണ് കമ്ബനി നിക്ഷേപം സ്വീകരിച്ചിരുന്നത്. ഓട്ടോറിക്ഷാ തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍, അങ്ങനെ വഞ്ചിക്കപ്പെട്ടവരിലേറെയും സാധാരണക്കാരാണ്.
2021ലാണ് കണ്ണൂര്‍ ആസ്ഥാനമായി റോയല്‍ ട്രാവൻകൂര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്ബനി എന്ന സ്ഥാപനം നിലവില്‍ വരുന്നത്. കമ്ബനി ആക്‌ട് അനുസരിച്ചാണ് സ്ഥാപനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അനില്‍ ചക്രപാണി എന്നയാളാണ് കമ്ബനിയുടെ ചെയര്‍മാനെന്ന് ഇവരുടെ ഔദ്യോഗിക വെബ്‍സൈറ്റില്‍ പറയുന്നു. ഇയാളുടെ സഹോദരനും കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ ഉടമയുമാണ് ഇന്ന് അറസ്റ്റിലായ രാഹുല്‍ ചാക്രപാണി.
Post a Comment