കോഴീക്കോട്: കണ്ണൂര്‍ സ്വദേശിയായ യുവാവ് ബാംഗ്ലൂരില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു .
ഉണ്ണികൃഷ്ണൻ നമ്ബൂതിരിയുടെയും അഴീക്കോട് സൗത്ത് യു.പി.സ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക ഉഷ അന്തര്‍ജ്ജനത്തിന്റെയും മകൻ ശ്രീജിത്ത് ഉണ്ണി നമ്ബൂതിരി (28 ) ആണ് മരിച്ചത് .
ബംഗ്ളുരുവിലെ താമസ സ്ഥലത്തെ നാലു നില കെട്ടിടത്തില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ വീണ് മരിച്ചെന്നാണ്ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
യുവാവിനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബെംഗളുരുവില്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റംസെല്‍ സയൻസ് ആന്റ് റിസര്‍ച്ചിലാണ് ജോലി ചെയ്തു വരികയായിരുന്നു ശ്രീജിത്ത് ഉണ്ണി നമ്ബൂതിരി .
അഞ്ചു വര്‍ഷം മുമ്ബാണ് ജോലി കിട്ടിയത്. സഹോദരൻ : ശ്രീകുമാര്‍ (അയര്‍ലാന്റ്)
#

Post a Comment