കണ്ണൂര്‍: വിവാഹ ഘോഷയാത്രക്കിടെ കണ്ണൂര്‍ വാരത്ത് ആഭാസ പ്രവൃത്തികള്‍ നടത്തിയ സംഭവത്തില്‍ നവവരൻ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.
വളപട്ടണം മന്നയിലെ മുഹമ്മദ് റിസ്വാൻ (26), സുഹൃത്തുക്കളായ ഫയാസ് (32), ഇല്ല്യാസ് (31) എന്നിവരെയാണ് ചക്കരക്കല്‍ സി.ഐ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്.
ഇവരുള്‍പ്പെടെ 25 പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിവാഹ ആഭാസം അരങ്ങേറിയത്.
അലങ്കരിച്ച ഒട്ടകപ്പുറത്ത് നിക്കാഹിന്റെ പിറ്റേന്ന് വരനും കൂട്ടരും വന്ന വഴി മുഴുവൻ ആഭാസത്തരങ്ങള്‍ നടന്നുവെന്നായിരുന്നു ആരോപണം.
ഫ്രീക്കൻമാരും കാതടപ്പിക്കുന്ന ബാന്റ് വാദ്യവുമായിട്ടായിരുന്നു വരന്റെ എഴുന്നള്ളത്ത്. ഇതിനിടെ കണ്ണൂര്‍ എയര്‍പോര്‍ട്ട് റോഡ് ഗതാഗതം തടസ്സപ്പെടുകയും നാട്ടുകാരും പോലീസും ഇടപെടുകയും ചെയ്തിരുന്നു.
Post a Comment