സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഇടിഞ്ഞു



തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഇടിഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് വില ഇടിയുന്നത് ഇന്നലെ 200 രൂപ കുറഞ്ഞ് വില 47000 ത്തിന് താഴേക്കെത്തി.


ഇന്ന് 320 രൂപയാണ് പവന് കുറഞ്ഞത്. ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 46480 രൂപയാണ്. പുതുവര്‍ഷത്തിന്റെ ആരംഭത്തില്‍ ഉയര്‍ന്നെങ്കിലും ശേഷം വില താഴ്ന്ന പ്രവണത ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകര്‍ന്നു . ഇന്നലെയും ഇന്നുമായി 520 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. 


ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ കുറഞ്ഞു. വിപണി വില 5810 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4810 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 2 രൂപ കുറഞ്ഞു. വിപണി വില 78 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വിപണി വില103 രൂപയാണ്.


കഴിഞ്ഞ പത്ത് ദിവസത്തെസ്വര്‍ണവില ഒറ്റനോട്ടത്തില്‍


ജനുവരി 1 - സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 46,840 രൂപ ജനുവരി 2 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നു. വിപണി വില 47,000 രൂപ ജനുവരി 3 - ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 46,800 രൂപ ജനുവരി 4 - ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 46,480 രൂപ


#Goldprices #fell #state #today

Post a Comment

Previous Post Next Post