മണിപ്പൂരില്‍ വെടിവെപ്പ്: 4 പേര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്; ജില്ലകളില്‍ വീണ്ടും നിരോധനാജ്ഞ


മണിപ്പൂരില്‍ ഉണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

തൗബാല്‍ ജില്ലയിലുണ്ടായ സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ മലയോര ജില്ലകളില്‍ വീണ്ടും നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പൊലീസ് വേഷത്തില്‍ എത്തിയ സംഘമാണ് വെടിയുതിര്‍ത്തത്.

മേഖലയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി എൻ ബീരേൻ സിങ് പറഞ്ഞു. ജനങ്ങളോട് വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങരുത് എന്ന് പൊലീസ് നിര്‍ദേശിച്ചു. കൊല്ലപ്പെട്ടത് മെയ്തെയ് പംഗലുകളില്‍പ്പെട്ട നാല് പേരെന്ന് സൂചന.

തിങ്കളാഴ്ച വൈകുന്നേരത്തോടെ ലിലോങ് ചിങ്ജാവോ പ്രദേശത്താണ് മുഖംമൂടി ധരിച്ച അജ്ഞാതരാണ് നാട്ടുകാര്‍ക്കെതിരെ വെടിയുതിര്‍ത്തത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

Post a Comment

Previous Post Next Post