കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസ സഹായധനം; 31 വരെ അപേക്ഷിക്കാം

കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള കര്‍ഷകത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് 2023 വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ സഹായധനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
കേരളത്തിന് അകത്തുള്ള സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച ബിരുദം, പ്രൊഫഷണല്‍ ബിരുദം, പി.ജി. പ്രൊഫഷണല്‍ പി.ജി, ഐ.ടി.ഐ, ടി.ടി.സി, പോളിടെക്നിക്, ജനറല്‍ നഴ്സിങ്, ബി.എഡ്, മെഡിക്കല്‍ ഡിപ്ലോമ എന്നീ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളുടെ മാതാപിതാക്കളില്‍നിന്നുമാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷാഫോം www.agriworkersfund.org- ല്‍ നിന്ന് ലഭിക്കും. 

നിശ്ചിത ഫോറത്തിലുള്ള അപേക്ഷ, ബോര്‍ഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ ജനുവരി ഒന്നുമുതല്‍ 31-ന് വൈകുന്നേരം അഞ്ചുവരെ സ്വീകരിക്കും. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്), സര്‍ട്ടിഫിക്കറ്റ് (പ്രൊവിഷണല്‍ അല്ലെങ്കില്‍ ഒറിജിനല്‍) പകര്‍പ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്), അംഗത്വ പാസ് ബുക്കിന്റെ പകര്‍പ്പ് (ആദ്യപേജിന്റെയും അംശദായം അടവാക്കിയ വിവരങ്ങള്‍), ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ്, അപേക്ഷകന്‍/ അപേക്ഷക കര്‍ഷകത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം എന്നിവ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണ്.

Farmers children

Post a Comment

Previous Post Next Post