ആലക്കോട്: തേര്‍ത്തല്ലി മേരിഗിരി ഹൈസ് സ്കൂളിലെ പൂർവ വിദ്യാർത്ഥികളായ 1989-90 SSLC ബാച്ചിന്‍റെ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടത്തിന്റെ 4 ആം വാര്‍ഷികം 31.12.2023 ന് തേര്‍ത്തല്ലി KVVES ഹാളില്‍ വെച്ച് ആഘോഷിച്ചു. സന്തോഷ് ദാമോദരന്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് ജോസഫ് കെ. എ. അദ്ധ്യക്ഷനായിരുന്ന ചടങ്ങ് ഗീതാകുമാരിയുടെ ഈശ്വരപ്രാര്‍ഥനയോടെ ആരംഭിച്ചു. കോർഡിനേറ്റർ സജി തോമസ് സ്വാഗതവും അഭിലാഷ് അഗസ്റ്റിന്‍, സൈമണ്‍ കെ. ജെ. എന്നിവര്‍ ആശംസ പ്രസംഗം നടത്തി. വാര്‍ഷിക കലണ്ടര്‍ രക്ഷാധികാരി മാത്യു എം. സി. പ്രകാശനം ചെയ്തു. ആദ്യ കോപ്പി എലിസബത് ഏറ്റുവാങ്ങി. ഈ വർഷത്തെ ബെസ്റ്റ് പെര്‍ഫോര്‍ അവാർഡിന് അർഹയായ ആന്‍സി സോണിക്ക് സൂരജ് ചാക്കോ മെമെന്റോ നൽകി. സെക്രട്ടറി സലിന്‍ കുമാര്‍ ഈ. ആര്‍. വാര്‍ഷിക റിപ്പോര്‍ട്ട് അവതരിച്ചു. മനോജ് മേക്കാട്ട് നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിൽ കേക്ക് മുറിക്കുകയും, സ്നേഹവിരുന്നിന് ശേഷം, വിവിധ കലാപരിപടികള്‍ നടത്തി വിജയികൾക്ക് സമ്മാന വിതരണവും നടത്തി. ദേശീയ ഗാനത്തോടെ ചടങ്ങ് സമാപിച്ചു
തേര്‍ത്തല്ലി മേരിഗിരി ഹൈസ് സ്കൂളിലെ പൂർവ വിദ്യാർത്ഥികളായ 1989-90 SSLC കൂട്ടായ്മയുടെ നാലാമത്തെ വാര്‍ഷികം ആഘോഷിച്ചു
Alakode News
0
Post a Comment