ഡല്‍ഹി: ഇന്ത്യയുടെ ആദ്യ സൗരനിരീക്ഷണ ഉപഗ്രഹമായ ആദിത്യ എല്‍1 ലക്ഷ്യസ്ഥാനത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്.
ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹലോ ഓര്‍ബിറ്റിലേക്ക് ആദിത്യ പ്രവേശിച്ചു. പേടകം ഒന്നാം ലഗ്രാഞ്ച് ബിന്ദുവില്‍ (എല്‍1) എത്തിയതായി ഐഎസ്‌ആര്‍ഒ സ്ഥിരീകരിച്ചു. 15 ലക്ഷം കിലോമീറ്റര്‍ നീണ്ട പ്രയാണം 127 ദിവസത്തില്‍ പൂര്‍ത്തിയാക്കിയാണ് ആദിത്യ എല്‍1 ലക്ഷ്യസ്ഥാനത്തെത്തിയത്.
സെപ്റ്റംബര്‍ രണ്ടിനാണ് സൂര്യനിലെ രഹസ്യങ്ങള്‍ തേടി ആദിത്യ എല്‍1 ആന്ധ്രയിലെ ശ്രീഹരികോട്ടയില്‍ നിന്ന് വിക്ഷേപിച്ചത്. പിഎസ്‌എല്‍വി സി 57 റോക്കറ്റിലാണ് വിജയകരമായ വിക്ഷേപണം നടന്നത്.
സൂര്യനെ കുറിച്ചുള്ള സമ്ബൂര്‍ണവും ആധികാരികവുമായ പഠനം ലക്ഷ്യമാക്കി ഏറ്റവും ആധുനികമായി ഏഴ് പരീക്ഷണ ഉപകരണങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആദിത്യ എല്‍1 പേടകം. പേടകം ഒന്നാം ലഗ്രാഞ്ച് ബിന്ദുവില്‍ എത്തിയതോടെ ഈ ഉപകരണങ്ങളില്‍ മിക്കതും പ്രവര്‍ത്തിച്ചു തുടങ്ങി. പേടകം തന്ത്രപ്രധാന സ്ഥാനത്ത് തുടരുകയെന്നതാണ് നിര്‍ണായകമായ കാര്യം. അങ്ങനെയെങ്കില്‍ അടുത്ത അഞ്ച് വര്‍ഷവും പേകടത്തിന് അവിടെ തുടരാനും സൂര്യനിലെ കാര്യങ്ങള്‍ പഠിക്കാനും സാധിക്കും.
അഭിമാനകരമായ നേട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഐഎസ്‌ആര്‍ഒയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.

Post a Comment