ആലക്കോട്: തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ആലക്കോട് സെന്‍റ് മേരീസ് ഫൊറോനാ പള്ളിയുടെ നേതൃത്വത്തില്‍ കെസിവൈഎം, മാതൃവേദി ,വി വണ്‍ ഗ്രൂപ്പ്, എന്നിവരുടെ സഹകരണത്തോടെ സഞ്ചരിക്കുന്ന പുല്‍ക്കൂടുമായി കരോള്‍ഗാനം നടത്തി.
ആലക്കോട് ഫൊറോന വികാരി ഫാ. ഇമ്മാനുവേല്‍ ആട്ടേല്‍ ക്രിസ്മസ് സന്ദേശം നല്‍കി. കെസിവൈഎം ആനിമേറ്റര്‍ ലിജോ പൊന്നാട്ട് ആശംസാ പ്രസംഗം നടത്തി.
ഫൊറോനാ വികാരി ഫാ. ഇമ്മാനുവല്‍ ആട്ടേല്‍ അസി. വികാരി ഫാ.ജോസഫ് പുതുമന എന്നിവര്‍ നേതൃത്വം നല്‍കി.
ചെറുപുഴ: കെസിവൈഎം ചെറുപുഴ മേഖലയുടെ നേതൃത്വത്തില്‍ നടത്തിയ ക്രിസ്മസ് സന്ദേശയാത്ര ജിംഗിള്‍ ബെല്‍സ് 2k23 യ്ക്ക് സംഘടിപ്പിച്ചു.
ചെറുപുഴ സഹകരണ ആശുപത്രിയ്ക്ക് മുന്നില്‍ നിന്ന് ആരംഭിച്ച സന്ദേശ റാലി ചെറുപുഴ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. കെസിവൈഎം ചെറുപുഴ മേഖല ഡയറക്ടര്‍ ഫാ. വര്‍ഗീസ് വെട്ടിയാനിക്കല്‍ ക്രിസ്മസ് സന്ദേശം നല്‍കി.
തലശേരി അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസ് യൂത്ത് കൗണ്‍സില്‍ കോ-ഓര്‍ഡിനേറ്ററും മുൻ കെസിവൈഎം തലശേരി അതിരൂപത പ്രസിഡന്‍റുമായിരുന്ന സിജോ കണ്ണേഴത്ത് മുഖ്യാതിഥിയായിരുന്നു. യുവജനങ്ങളുടെ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ചെറുപുഴ ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നായി 400 ല്‍ അധികം യുവജനങ്ങള്‍ ക്രിസ്തുമസ് സന്ദേശയാത്രയില്‍ പങ്കാളികളായി.

Post a Comment