പലരേയും അലട്ടുന്ന പ്രശ്നമാണ് താരൻ. കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാൻ സാധിക്കും.
താരൻ അകറ്റുന്നതിന് പരീക്ഷിക്കാം ഈ പൊടിക്കെെകള്‍.
കറ്റാര്‍വാഴ പല ചര്‍മ്മ പ്രശ്നങ്ങള്‍ക്കുമുള്ള ഫലപ്രദമായ പ്രകൃതിദത്ത പരിഹാരമാണ്. കറ്റാര്‍വാഴയിലെ ആന്റിഫംഗല്‍ ഗുണങ്ങള്‍ താരൻ കുറയ്‌ക്കും. ഇതില്‍ എൻസൈമുകളും അടങ്ങിയിട്ടുണ്ട്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കറ്റാര്‍വാഴ ജെല്‍ തലയോട്ടിയില്‍ തേച്ച്‌പിടിപ്പുക. 20 മിനുട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
താരനെ എളുപ്പത്തില്‍ അകറ്റാനുള്ള വഴികളിലൊന്നാണ് തൈര്. ആദ്യം അല്‍പം തൈരെടുത്ത് ശിരോചര്‍മത്തില്‍ പുരട്ടാം. ഒരുമണിക്കൂറോളം തലയില്‍ വച്ചതിനുശേഷം ഷാംപൂ ഉപയോഗിച്ച് നീക്കം ചെയ്യാം.
താരൻ അകറ്റുന്നതിന് സഹായകമാണ് ആര്യവേപ്പ്. ഇതില്‍ വൈറ്റമിൻ ഇ, ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. മുടി പൊട്ടുന്നത് തടയാനും തലയോട്ടിയിലെ ചൊറിച്ചില്‍ എന്നിവ അകറ്റുന്നതിനും ആര്യവേപ്പ് സഹായിക്കുന്നു. ആര്യവേപ്പ് പേസ്റ്റും തെെരും മിക്സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. വേപ്പിന്റെ ആന്റിഫംഗല്‍ ഗുണങ്ങള്‍ താരൻ എളുപ്പം അകറ്റുന്നതിന് സഹായിക്കും.
Post a Comment