കൊച്ചി: അങ്കമാലി കറുകുറ്റിയിലെ മൂന്ന് നില കെട്ടിടത്തിലുണ്ടായ തീ പിടിത്തത്തില്‍ കെട്ടിടത്തില്‍ കുടുങ്ങിയാള്‍ മരിച്ചു.
കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ന്യൂ ഇയര്‍ കമ്ബനിസ് ജീവനക്കാരൻ കരയാംപറമ്ബ് സ്വദേശി ബാബു ആണ് മരിച്ചത്. തീപിടിത്തമുണ്ടായ ഉടനെ മറ്റ് ജീവനക്കാര്‍ ഇറങ്ങിഓടിയെങ്കിലും ബാബുവിന് പുറത്ത് കടക്കാൻ കഴിഞ്ഞില്ല. കെട്ടിടത്തില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്താൻ അഗ്നിശമന സേന ശ്രമം നടത്തിയെങ്കിലും തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല.
അങ്കമാലി കറുകുറ്റിയില്‍ ഇന്നലെയാണ് വന്‍ തീപിടിത്തം ഉണ്ടായത്. ന്യൂ ഇയര്‍ കുറി സ്ഥാപനത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. കറുകുറ്റി ദേശീയ പാതയ്ക്കു സമീപത്തുള്ള അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററിന് എതിര്‍വശത്തുള്ള കെട്ടിടത്തിലാണ് തീപിടിച്ചത്. 4 മണിക്കൂറിന് ശേഷമാണ് തീനിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാബുവിന്റെ മൃതുദേഹം കണ്ടെത്തിയത്. തീ പിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. തൃശൂര്‍ സ്വദേശി പ്രസാദിന്റെ ഉടമസ്ഥതയിലുള്ളതാണ് തീ പിടിത്തമുണ്ടായ സ്ഥാപനം.
Post a Comment