ആധാര്‍ സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി



ആധാ‌ര്‍ കാര്‍ഡ് സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി. മാര്‍ച്ച്‌ 14 വരെ സൗജന്യമായി പുതുക്കാം. ആധാര്‍ ഏജൻസിയായ യുഐഡിഎഐയാണ് സൗജന്യ പുതുക്കലിനുള്ള സമയപരിധി നീട്ടി നല്‍കി ഉത്തരവിറക്കിയത്.
നേരത്തെ അനുവദിച്ചിരുന്ന സമയപരിധി ഡിസംബര്‍ 14ന് അവസാനിക്കാനിരിക്കവേയാണ് കേന്ദ്ര ഏജൻസിയുടെ തീരുമാനം.

ആധാര്‍ കാര്‍ഡ് സ്വന്തമാക്കിയിട്ട്, പത്തു വര്‍ഷം തികഞ്ഞവരും ഡെമോഗ്രാഫിക് ഡേറ്റയില്‍ (പേര്, വിലാസം, ജനനത്തീയതി, ഫോണ്‍ നമ്ബര്‍, ഇ-മെയില്‍ എന്നിങ്ങനെയുള്ളവ) മാറ്റമൊന്നും നടന്നിട്ടില്ലാത്തവരും ആധാറിലെ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കുന്നതിനായാണ് സൗജന്യ പുതുക്കല്‍ അവസരം അനുവദിച്ചിട്ടുള്ളത്.

Post a Comment

Previous Post Next Post