കെസിസിപിഎല്ലിന്‍റെ പെട്രോള്‍ പമ്പ് നാടുകാണിയില്‍ ജനുവരി മുതല്‍





പാപ്പിനിശേരി: കേരള സര്‍ക്കാരിന്‍റെ വ്യവസായ വകുപ്പിൻ കീഴില്‍ പാപ്പിനിശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡിന്‍റെ വൈവിധ്യവത്കരണ പദ്ധതിയുടെ ഭാഗമായി മൂന്നാമത്തെ പെട്രോള്‍ പന്പ് നാടുകാണി കിൻഫ്ര കോന്പൗണ്ടില്‍ 2024 ജനുവരി മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.ബിപിസിഎല്ലുമായി സഹകരിച്ച്‌ ആരംഭിക്കുന്ന പെട്രോള്‍ പന്പിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി കെസിസിപിഎല്‍ ചെയര്‍മാൻ ടി.വി. രാജേഷും മാനേജിംഗ് ഡയറക്‌ടര്‍ ആനക്കൈ ബാലകൃഷ്ണനും നേരിട്ട് സന്ദര്‍ശിച്ച്‌ വിലയിരുത്തി. കെസിസിപിഎല്ലിന്‍റെ മറ്റ് രണ്ടു പെട്രോള്‍ പന്പുകള്‍ പാപ്പിനിശേരിയിലും മാങ്ങാട്ടുപറന്പും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ കന്പനിയുടെ കരിന്തളം യൂണിറ്റിലും പാലക്കാട് കഞ്ചിക്കോട് കിൻഫ്ര പാര്‍ക്കിലും 2024ല്‍ രണ്ടു പന്പുകള്‍ കൂടി സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്.

Post a Comment

Previous Post Next Post