ആലക്കോട്: മലയോരമേഖലയിലെ റോഡുകളില്‍ അപകടങ്ങള്‍ പതിവാകുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഒടുവള്ളിയില്‍ കാര്‍ വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
വൈദ്യുത തൂണ്‍ തകര്‍ന്നതിനെ തുടര്‍ന്ന് മണിക്കൂറുകളോളം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
ഇന്നലെ വൈകുന്നേരം തേര്‍ത്തല്ലി പനംകുറ്റിയിലും സമാനമായ അപകടമുണ്ടായി. കുടിയാന്മലയില്‍ നിന്നും ചിറ്റരിക്കാല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത തൂണില്‍ ഇടിക്കുകയായിരുന്നു. ഈ അപകടത്തിലും കാര്‍ പൂര്‍ണമായും തകര്‍ന്നു. വൈദ്യുതി തൂണ്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഇവിടെയും വൈദ്യുതി ഏറെ നേരം നിലച്ചു.
രണ്ടപകടണങ്ങളിലും കാറിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റെങ്കിലും സാരമുള്ളതല്ല. മലയോര മേഖലകളില്‍ റോഡുകള്‍ നവീകരിച്ചപ്പോള്‍ ആവശ്യമായ സുരക്ഷാക്രമീകരണങ്ങളോ അപകടസൂചന ബോര്‍ഡുകളോ സ്ഥാപിക്കാത്തതാണ് അപകടങ്ങള്‍ പതിവാകാൻ കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Post a Comment