സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. കൊച്ചി സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കാല്‍പാദം മുറിച്ചു മാറ്റിയതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഇടതുപക്ഷ രാഷ്ട്രീയത്തിന് മാത്രമല്ല, കേരള രാഷ്ട്രീയത്തിന് തന്നെ വലിയൊരു വിയോഗമാണ് കാനത്തിന്റെ മരണത്തിലൂടെ സംഭവിച്ചത്.
കേരളത്തിലെ കമ്മൂണിസ്റ്റ് നേതാക്കളിൽ സമുന്നതനായ നേതാവായിരുന്നു കാനം. കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തിൽ വികെ പരമേശ്വരൻ നായരുടെ മകനായി 1950 നവംബർ 10ന് ജനിച്ച രാജേന്ദ്രൻ എഴുപതുകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് പ്രവേശിക്കുന്നത്. ഏഴും എട്ടും കേരള നിയമസഭകളിലേക്ക് വാഴൂർ നിയോജകമണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 8 വർഷമായി സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം.

Post a Comment