തിരുവനന്തപുരം: പ്രഭാത നടത്തം ശീലങ്ങളില്‍ സ്ഥാനം പിടിച്ചിട്ട് കുറച്ചു നാളുകളായിരിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രഭാതത്തില്‍ നടക്കാന്‍ പോകുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
എന്നാല്‍ പ്രഭാത നടത്തത്തിന് സുരക്ഷിതമായ പാത തെരഞ്ഞെടുത്തില്ലെങ്കില്‍ അപകടം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
2022 ല്‍ മാത്രം 32,825 കാല്‍നട യാത്രികരാണ് വാഹനാപകടത്തില്‍ മരിച്ചത്. ഇരുചക്ര വാഹന സഞ്ചാരികള്‍ കഴിഞ്ഞാല്‍ മരണത്തിന്റെ കണക്കില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് കാല്‍നടയാത്രക്കാരാണ്. പരിമിതമായ ഫുട്പാത്തുകള്‍, വളവ് തിരിവുകള്‍ ഉള്ളതും വെളിച്ചം കുറഞ്ഞതുമായ റോഡുകള്‍ എന്നിവ പ്രഭാത നടത്തത്തിനായി തെരഞ്ഞെടുക്കാതിരിക്കുക.
കറുത്ത വസ്ത്രവും, വെളിച്ചമില്ലായ്മയും ,കറുത്ത റോഡും പ്രഭാത സവാരിക്കാരനെ തൊട്ടടുത്ത് നിന്നാല്‍ പോലും കാണുക അസാദ്ധ്യമാക്കുന്ന കാര്യമാണ്. അപകടങ്ങളില്‍ പെടാതിരിക്കാന്‍ കാല്‍നട യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്.
Post a Comment