തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഭൂചലനം; ഇരുസംസ്ഥാനങ്ങളിലും നാശനഷ്ടമോ ആളപായമോ ഇല്ല

 


ചെന്നൈ: തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഭൂചലനമുണ്ടായി. തമിഴ്‌നാട് ചെങ്കല്‍പെട്ടിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.


രാവിലെ 7:39 നാണ് ഭൂചലനം രേഖപ്പെടുത്തിയത്.അതേസമയം, നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കര്‍ണാടകയിലെ വിജയപുരയിലും ചെറുഭൂചലനമുണ്ടായി. പുലര്‍ച്ചെ 6.52-നാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3.1തീവ്രതയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Post a Comment

Previous Post Next Post