വീടിന്‍റെ അട‌ുക്കള ഭാഗവും വയറിംഗും ഇലക്‌ട്രിക് ഉപകരണങ്ങളും കത്തി നശിച്ചു.

 



റബര്‍ ഷീറ്റിന് തീപിടിച്ച്‌ വീടിന്‍റെ അട‌ുക്കള ഭാഗവും വയറിംഗും ഇലക്‌ട്രിക് ഉപകരണങ്ങളും കത്തി നശിച്ചു.

ആലക്കോട്: അടുക്കളയിലെ ചിമ്മിനിയില്‍ ഉണക്കാനിട്ട റബര്‍ ഷീറ്റുകള്‍ക്ക് തീപിടിച്ച്‌ വീടിന്‍റെ അട‌ുക്കള ഭാഗവും വയറിംഗും ഇലക്‌ട്രിക് ഉപകരണങ്ങളും കത്തി നശിച്ചു.


ചെറുപാറയിലെ കുളത്തുങ്കല്‍ മാത്യു വര്‍ഗീസിന്‍റെ വീട്ടില്‍ കഴിഞ്ഞദിവസം രാത്രി പതിനൊന്നോടെയാണ് തീപിടിത്തമുണ്ടായത്. ഉണക്കാനിട്ട 350 ഷീറ്റ് റബറും കത്തി നശിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് വീടിന്‍റെ ചുമര്‍ വിണ്ടു കീറിയ നിലയിലാണ്. 


തീ വീടിന്‍റെ മറ്റു ഭാഗത്തേക്ക് പടരുന്നതിന് മുന്പ് പെരിങ്ങോം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസര്‍ കെ. തോമസിന്‍റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍മാൻമാരായ ബിനീഷ്, വിപിൻ, വിശാല്‍, രതീഷ്, നോബല്‍ എന്നിവരും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചു. ആലക്കോട് എസ് ഐ, കെ.ജെ. മാത്യുവിന്‍റെ നേതൃത്വത്തില്‍ പോലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. ഏകദേശം നാലു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Post a Comment

Previous Post Next Post