ഏറെ നാളുകള്‍ക്ക് ശേഷം താഴേക്ക്; സ്വര്‍ണവിലയില്‍ ഇടിവ്


നീണ്ട നാളത്തെ ഇടവേളക്ക് ശേഷം റെക്കോര്‍ഡ് വിലയിലായിരുന്ന സ്വര്‍ണവിലയില്‍ ഇടിവ്. 13 ദിവസത്തിന് ശേഷമാണ് സ്വര്‍ണവിലയില്‍ കുറവ് ഉണ്ടായത് ഇന്ന് കുറഞ്ഞത്.

ഇന്ന് ഒരു പവൻ സ്വര്‍ണത്തിന് 280 രൂപയാണ്. ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 46,840 രൂപയാണ്.

ഡിസംബര്‍ 17 മുതല്‍ സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 35 രൂപ കുറഞ്ഞു. വിപണി വില 5855 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ കുറഞ്ഞു. വില 4845 രൂപയാണ്.

അതേസമയം വെള്ളിയുടെ വിലയും ഒരു രൂപ കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

:

Post a Comment

Previous Post Next Post