രാജ്യത്തെ ഏറ്റവും സുരക്ഷിതമായ പത്ത് നഗരങ്ങള്‍ ഇവയാണ്..ലിസ്റ്റില്‍ കേരളത്തിലെ ഒരു നഗരവും

 


ഡല്‍ഹി: നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (എൻ.സി.ആര്‍.ബി) പുതിയ വിവരങ്ങളനുസരിച്ച്‌ രാജ്യത്ത് ഏറ്റവും സുരക്ഷിതമായ പത്ത് നഗരങ്ങളില്‍ കേരളത്തിലെ ഒരു നഗരവും.

ഒരുലക്ഷം പേര്‍ക്കിടയിലെ കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ലിസ്റ്റ് തയാറാക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമവും മറ്റു പ്രത്യേക നിയമങ്ങളും പ്രകാരമുള്ള കേസുകളാണ് ഇതിന് അടിസ്ഥാനമാക്കുന്നത്. ആദ്യ പത്ത് സുരക്ഷിത നഗരങ്ങളില്‍ പകുതിയും ദക്ഷിണേന്ത്യയിലാണ്.


ഇതിന്റെ അടിസ്ഥാനത്തില്‍ ലക്ഷം പേരില്‍ 78.2 കുറ്റകൃത്യങ്ങള്‍ മാത്രം നടക്കുന്ന കൊല്‍ക്കത്തയാണ് രാജ്യത്തെ ഏറ്റവും സുരക്ഷിത നഗരം. തുടര്‍ച്ചയായ മൂന്നാം തവണയാണ് കൊല്‍ക്കത്ത ഒന്നാമതെത്തുന്നത്. ചെന്നൈ (173.5) ആണ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത്. ചെന്നൈക്കു പിന്നാലെ മൂന്നാം സ്ഥാനവും തമിഴ്നാട്ടില്‍നിന്നുള്ള നഗരത്തിനാണ്. കോയമ്ബത്തൂര്‍ (211.2) ആണ് മൂന്നാമതുള്ളത്.


സൂറത്ത് (215.3), പുണെ (215.3) എന്നിവ യഥാക്രമം നാലും അഞ്ചും സ്ഥാനത്തെത്തിയപ്പോള്‍ ഹൈദരാബാദ് (266.7) ആറാം സ്ഥാനത്തുണ്ട്. ബംഗളൂരു (337.3) ആണ് ഏഴാമത്. അഹ്മദാബാദ് (360.1), മുംബൈ (376.3) നഗരങ്ങള്‍ എട്ടും ഒമ്ബതും സ്ഥാനക്കാരായി. കോഴിക്കോട് (397.5) ആണ് പത്താം സ്ഥാനത്ത്. ആദ്യപത്തില്‍ കേരളത്തില്‍നിന്ന് ഇടംപിടിച്ച ഏക നഗരമാണ് കോഴിക്കോട്.

Post a Comment

Previous Post Next Post