അടുത്ത റെക്കോര്‍ഡിടാൻ സ്വര്‍ണവില; ഇന്നത്തെ സ്വര്‍ണവില അറിയാം



തിരുവനന്തപുരം:ക്രിസ്മസ് വിപണിയില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഡിസംബര്‍ 18 മുതല്‍ സ്വര്‍ണവില ഉയരുകയാണ്.

ഇന്ന് ഒരു പവൻ സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നിട്ടുണ്ട്. വിപണിയില്‍ ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 46,720 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 20 രൂപ ഉയര്‍ന്നു. വിപണി വില 5840 രൂപയാണ്. 

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4835 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 81 രൂപയാണ്. 

ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.


Post a Comment

Previous Post Next Post