ആലക്കോട് പെരുനാൾ,അരങ്ങം ഉത്സവം എന്നീ ആലക്കോടിൻ്റെ ആഘോഷങ്ങൾക്ക് ഇരട്ടി മധുരമാവാൻ ആലക്കോട് പാലം ഈ മാസത്തോടെ പൂർണ സജ്ജമാവും

 



ആലക്കോട് : മലയോര ഹൈവേ-തളിപ്പറമ്പ് കൂർഗ് അതിർത്തി (ടി.സി.ബി.) റോഡിലെ ആലക്കോട് പുഴ പാലം നിർമാണ പ്രവൃത്തികൾ അവസാനഘട്ടത്തിൽ. ഇരു ഭാഗങ്ങളിലുമുള്ള കൈവരികളും അപ്രോച്ച് റോഡുകളുടെയും പണികൾ അവസാന ഘട്ടത്തിലാണ്.


പരീക്ഷണാടിസ്ഥാനത്തിൽ പുതിയ പാലത്തിൽ കൂടി ഇരുഭാഗത്തേക്കും വാഹനങ്ങൾ ഓടിക്കാൻ അനുമതി ലഭിച്ചതിനെത്തുടർന്ന് വാഹന സർവീസ് ആരംഭിച്ചു 


ആലക്കോട് ദേവാലയ തിരുനാൾ, അരങ്ങം ക്ഷേത്രോത്സവ ആഘോഷങ്ങൾ തുടങ്ങുംമുൻപ് പാലം ഉദ്ഘാടനം നടത്തുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.


കരുവൻചാൽ പാലം പണി കൂടി പൂർത്തിയാക്കി തുറന്നുകൊടുത്താലേ ഗതാഗതപ്രശ്നങ്ങൾക്ക് പൂർണ പരിഹാരമാകൂ.

Post a Comment

Previous Post Next Post