ചീക്കാട്, തേർത്തല്ലി ഉണ്ണീശോ പള്ളികളിൽ തിരുനാൾ ആഘോഷം

 



ആലക്കോട്ചീ:ക്കാട് ഉണ്ണീശോ തീർഥാടന ദേവാലയത്തിലും തേർത്തല്ലി ഉണ്ണീശോ പള്ളിയിലും പിറവി തിരുനാൾ ആഘോഷിക്കുന്നു. 21-ന് വ്യാഴാഴ്ച രാവിലെ ചീക്കാട് തിരുനാളിന് ഫാ. ജോൺ നൂറന്മാക്കൽ കൊടിയേറ്റും.

ജനുവരി ഒന്നിന് സമാപിക്കും. എല്ലാ ദിവസങ്ങളിലും രാവിലെയും ഉച്ചക്കും നൊവേനയും വിശുദ്ധ കുർബാനയുമുണ്ടാകും.

തേർത്തല്ലി ടൗണിലെ ഉണ്ണീശോ ദേവാലയത്തിൽ പിറവി തിരുനാളും നൊവേനയും 21-ന് തുടങ്ങും. വ്യാഴാഴ്ച വൈകുന്നേരം നാലിന് മേരിഗിരി ഫൊറോന വികാരി ഫാ. അബ്രാഹം മഠത്തുംമ്യാലിൽ കൊടിയേറ്റും.

ജനുവരി ഒന്നിന് തിരുനാൾ-നൊവേന ചടങ്ങുകളോടെ സമാപിക്കും.



Post a Comment

Previous Post Next Post