നടന്‍ രാഹുല്‍ രവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ; നടൻ ഒളിവില്‍



ചെന്നൈ: പ്രശസ്ത സിനിമ-സീരിയല്‍ നടന്‍ രാഹുല്‍ രവിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച്‌ ഭാര്യ ലക്ഷ്മി. ലക്ഷ്മി നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.


രാഹുലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും തന്നെ നിരന്തരം മര്‍ദിക്കാറുണ്ടെന്നും നടന്റെ ഭാര്യ പരാതിയില്‍ പറയുന്നു. രാഹുല്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ഏപ്രില്‍ 26ന് അര്‍ധരാത്രി ലക്ഷ്മിക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസിനും അപ്പാര്‍ട്ട്മെന്‍റ് അസോസിയേഷന്‍ അംഗങ്ങള്‍ക്കുമൊപ്പം അവിടെയെത്തിയപ്പോള്‍ രാഹുലിനെ മറ്റൊരു സ്ത്രീക്കൊപ്പം കണ്ടെന്നും എഫ്.ഐ.ആറില്‍ പറയുന്നു. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നവംബര്‍ മൂന്നിന് ജാമ്യം റദ്ദാക്കിയതിന് പിന്നാലെ നടനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായും റിപ്പോര്‍ട്ടുണ്ട്. ലക്ഷ്മിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന രാഹുലിന്‍റെ ആരോപണം ഒരു കോടതിക്കും അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Post a Comment

Previous Post Next Post