ആലക്കോട്: ഉദയഗിരി പഞ്ചായത്തിലെ ഹരിത കര്‍മ്മ സേന ശേഖരിച്ചുവച്ച പ്ലാസ്റ്റിക് മാലിന്യം തോട്ടില്‍ തള്ളി.
പുല്ലരി വാര്‍ഡിലെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച് ചാക്കില്‍ കെട്ടിവച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യമാണ് സാമൂഹിക വിരുദ്ധര്‍ തൊമരക്കാട്തോട്ടില്‍ തള്ളിയത്.
ഉദയഗിരി - അരി വിളഞ്ഞപൊയില്‍ റോഡില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഉദയഗിരി പഞ്ചായത്ത് അധികൃതര്‍ ആലക്കോട് പോലീസില്‍ പരാതി നല്കി. സാമൂഹിക വിരുദ്ധര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു.

Post a Comment