ഓയൂരില്‍ 6 വയസുകാരിയെ തട്ടികൊണ്ടുപോയ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പത്മകുമാര്‍ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്ന് സ്വദേശിയെന്ന് സ്ഥിരീകരണം. ചാത്തന്നൂര്‍ ഓയൂര്‍ റൂട്ടിലാണ് മാമ്പള്ളിക്കുന്ന്. പത്മകുമാറിന്റെ 'കവിതായലം' വീട്ടില്‍ വെള്ള സ്വിഫ്റ്റ് ഡിസയർ കാര്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. ഈ കാര്‍ ആണോ തട്ടികൊണ്ടുപോകലിന് ഉപയോഗിച്ചതെന്ന് വ്യക്തമല്ല. കേസില്‍ പത്മകുമാറും ഭാര്യയും മകളുമാണ് കസ്റ്റഡിയില്‍ ഉള്ളത്.

Post a Comment