സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടു. ഗ്രാമിന് 40 രൂപ വര്‍ധിച്ചാണ് സ്വര്‍ണവില 5890 എന്ന റെക്കോര്‍ഡിട്ടത്.
ഇതോടെ ഒരു പവൻ സ്വര്‍ണത്തിന്റെ വില 47,120 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4875 രൂപയാണ്.
ഇന്നത്തേതുകൂടി കൂട്ടി 14-ാം തവണയാണ് ഈ വര്‍ഷം സ്വര്‍ണവില റെക്കോര്‍ഡിലെത്തുന്നത്. ജനുവരി 24നാണ് ഈ വര്‍ഷം ആദ്യമായി സ്വര്‍ണവില റെക്കോര്‍ഡിട്ടത്. റെക്കോര്‍ഡിട്ട വിലകള്‍ പരിശോധിക്കുമ്ബോള്‍ 825 രൂപ ഗ്രാമിനും, 6600 രൂപ പവനും വ്യത്യാസം വന്നിട്ടുണ്ട്. 2023 ജനുവരി ഒന്നാം തീയതി 5060 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണ്ണത്തിന് വില. 2023 ഡിസംബര്‍ 28ന് സ്വര്‍ണവില 5890 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 830 രൂപയുടെ വര്‍ധനവും, പവന് 6640 രൂപയുടെ വര്‍ധനവുമാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സ്വര്‍ണത്തിന് കാല്‍ ലക്ഷം രൂപയുടെ വിലവര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 118% വിലവര്‍ധന സംഭവിച്ചു. 2017 ജനുവരി 1ന് സ്വര്‍ണവില ഗ്രാമിന് 2645 രൂപയും, പവന് 21,160 രൂപയുമായിരുന്നു. 2023 ഡിസംബറില്‍ 28ന് 5890 രൂപ ഗ്രാമിനും, പവന് 47,120 രൂപയുമാണ്. 3,245 രൂപ ഗ്രാമിനും, 25,960 രൂപ പവനും വില വര്‍ധിച്ചു. 2017 ജനുവരി ഒന്നിന് അന്താരാഷ്ട്ര സ്വര്‍ണ്ണവില 1150 യുഎസ് ഡോളറും, 2023 ഡിസംബര്‍ 28ന് 2083 ഡോളറുമാണ് വില.
ആഗോള സ്വര്‍ണ്ണവില
അന്താരാഷ്ട്ര സ്വര്‍ണ്ണവില വലിയ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔണ്‍സിന് 20.57 ഡോളറുകള്‍ ഉയര്‍ന്ന് 2086.77 ഡോളര്‍ എന്നതാണ് നിലവാരം. യുഎസ് ഡോളര്‍ ദുര്‍ബലമാകുന്നത്, അടുത്ത വര്‍ഷം ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രഖ്യാപനം, ട്രഷറി പലിശ വരുമാനം കുറയുമെന്ന വിലയിരുത്തല്‍, യുദ്ധ പ്രതിസന്ധി തുടങ്ങി നിരവധി ഘടകങ്ങള്‍ സ്വര്‍ണ്ണത്തിന്റെ ഡിമാൻഡ് ഉയര്‍ത്തി നിര്‍ത്തുന്ന സാഹചര്യമാണ് നിലവിലേത്.
വെള്ളിവില
കേരളത്തിലെ വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 80.70 രൂപയാണ് വില. 8 ഗ്രാമിന് 645.60 രൂപ,10 ഗ്രാമിന് 807 രൂപ,100 ഗ്രാമിന് 8070 രൂപ, ഒരു കിലോഗ്രാമിന് 80700 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍.

Post a Comment