ഇന്ത്യൻ സൂപ്പർ ലീഗിൽ മോഹൻ ബഗാനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാനെ തോൽപ്പിച്ചത്. കൊൽക്കത്തയിൽ നടക്കുന്ന മത്സരത്തിൽ ദിമിത്രോസ് ദിയമന്റകോസാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി വലകുലുക്കിയത്. മത്സരത്തിന്റെ ഒമ്പതാം മിനുട്ടിൽ ആയിരുന്നു ദിമിയുടെ ഗോൾ. താരത്തിന്റെ ഈ സീസണിലെ ഏഴാം ഗോളായിരുന്നു ഇത്. ഇതോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി.

Post a Comment