കോവിഡ് വ്യാപനം; കേരള അതിര്‍ത്തികളില്‍ പരിശോധന നിര്‍ബന്ധമാക്കി കര്‍ണാടക


ബംഗളൂരു: കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ പനി പരിശോധന നിര്‍ബന്ധമാക്കി കര്‍ണാടക.
ദക്ഷിണ കന്നഡ, കുടക് ജില്ലകളിലെ കേരള അതിര്‍ത്തികളിലാണ് പരിശോധന. എന്നാല്‍ ഇരു സംസ്ഥാനങ്ങളിലേക്കും തിരിച്ചും സഞ്ചാര വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.

കുടകില്‍ കണ്ണൂര്‍, വയനാട് ജില്ല അതിര്‍ത്തികളിലും ദക്ഷിണ കന്നഡ ജില്ലയില്‍ തലപ്പാടി അടക്കം കാസര്‍കോട് ജില്ല അതിര്‍ത്തികളിലുമാണ് പരിശോധന.

കേരളത്തില്‍ എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കോവിഡ് കേസുകളില്‍ വര്‍ധനവുള്ളത്.

Post a Comment

Previous Post Next Post