താമരശ്ശേരി ചുരത്തിൽ വന്‍ഗതാഗത കുരുക്ക്; വെള്ളവും ലഘുഭക്ഷണവും കരുതണം

 


ആറാം വളവില്‍ ലോറി തകരാറിലായി കുടുങ്ങിയതോടെ താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗത തടസ്സം. ഇന്ന് പുലര്‍ച്ചെയോടെയാണ് ആറാം വളവില്‍ വീതികുറഞ്ഞ ഭാഗത്ത് ചരക്കുലോറി ജോയിന്റ് പൊട്ടി കുടുങ്ങിയത്. ഇന്ന് ചുരം വഴി ഇരുഭാഗത്തേക്കും യാത്ര ചെയ്യുന്നവര്‍ ആവശ്യത്തിന് വെള്ളവും ലഘു ഭക്ഷണവും കരുതണമെന്നും വാഹനത്തില്‍ ഇന്ധനം ആവശ്യത്തിനു ഉണ്ടെന്ന കാര്യം ഉറപ്പുവരുത്തണമെന്നും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പൊലീസും അറിയിച്ചു.

Post a Comment

Previous Post Next Post