തിരുവനന്തപുരം: കുറഞ്ഞ വിലയ്ക്ക് സംസ്ഥാനത്തിനു പുറത്തു നിന്നും വൈദ്യുതി വാങ്ങാനുള്ള നാലു കരാറുകള്‍ പുനഃസ്ഥാപിച്ചതോടെ വൈദ്യുതി വകുപ്പിന് ആശ്വാസം.
കരാര്‍ റദ്ദാക്കിയതിനു പിന്നാലെ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിലൂടെ പ്രതിമാസം കോടികളുടെ നഷ്ടമായിരുന്നു വൈദ്യുതി വകുപ്പിന് ഉണ്ടായിക്കൊണ്ടിരുന്നത്.
യുഡിഎഫ് സര്‍ക്കാരിന്‍റെ കാലഘട്ടത്തില്‍ നാലു കന്പനികളുമായി ഉണ്ടാക്കിയ കരാറില്‍ നടപടിക്രമങ്ങളില്‍ അപാകത എന്നു പറഞ്ഞായിരുന്നു വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയത്.
ജാബുവ പവര്‍ ( രണ്ടു കരാര്‍), ജിൻഡാല്‍ ഇന്ത്യ തെര്‍മല്‍ പവര്‍, ജിൻഡാല്‍ പവര്‍ എന്നിവരുമായിട്ടുണ്ടായിരുന്ന കരാറാണ് പുനസ്ഥാപിച്ചത്.
യൂണിറ്റിന് നാലു രൂപ .29 പൈസ എന്ന നിലയില്‍ വൈദ്യുതി ലഭിച്ച സ്ഥാനത്ത് കരാര്‍ റദ്ദാക്കിയതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനായി യൂണിറ്റിന് 10 രൂപ വരെ നല്കി പുറത്തു നിന്നും വൈദ്യുതി വാങ്ങേണ്ട സ്ഥിതിയുണ്ടായി. ഇതിലൂടെ കോടികളാണ് നഷ്ടമായത്.
സര്‍ക്കാരിന്‍റെ അഭ്യര്‍ഥന മാനിച്ച് റെഗുലേറ്ററി കമ്മീഷൻ കരാര്‍ പുനസ്ഥാപിച്ചതോടെ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി സംസ്ഥാനത്തിനു ലഭ്യമാകും.

Post a Comment