ബാങ്ക് കെവൈസി അപ്ഡേഷൻ: ഉപഭോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ടെലികോം വകുപ്പ്

 


ഡല്‍ഹി: ബാങ്ക് കെവൈസി അപ്ഡേഷനുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളിലേക്ക് നിരന്തരം എത്തുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ടെലികോം വകുപ്പ്.


വിശ്വസനീയമായ രീതിയിലാണ് പലപ്പോഴും ഉപഭോക്താക്കളിലേക്ക് ഇത്തരം വ്യാജ സന്ദേശങ്ങള്‍ എത്തുന്നത്. അതിനാല്‍, പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ടെലികോം വകുപ്പ് അറിയിച്ചു.


സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഇമെയിലുകള്‍, കോളുകള്‍ എന്നിവ വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ടെലികോം വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.


ബാങ്ക് കെവൈസി അപ്ഡേഷന്റെ പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് യൂസര്‍ ഐഡി, പാസ്‌വേഡ്, ഡെബിറ്റ് കാര്‍ഡ് നമ്ബര്‍, പിൻ, സിവിവി, ഒടിപി എന്നിവ കൈക്കലാക്കാനാണ് തട്ടിപ്പ് സംഘം ലക്ഷ്യമിടുന്നത്. അതിനാല്‍, ഇത്തരത്തിലുള്ള സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ടെലികോം വകുപ്പ് അറിയിച്ചു.


തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ പൊതുജനങ്ങളില്‍ കൃത്യമായ അവബോധം സൃഷ്ടിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനോടൊപ്പം വ്യാജ സന്ദേശങ്ങള്‍ക്കെതിരെ 15 ദിവസത്തിനുള്ളില്‍ ടെലികോം കമ്ബനികള്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും വ്യക്തമാക്കണം.

Post a Comment

Previous Post Next Post