ആലക്കോട്: കര്‍ഷകരോടുള്ള വിവേചനം എണ്ണിപ്പറഞ്ഞായിരുന്നു കരുവഞ്ചാലില്‍ നടന്ന അതിജീവന യാത്ര സ്വീകരണ സമ്മേളനം.
30-40 വര്‍ഷം മുമ്പ് വരെ കൃഷിഭൂമി വാങ്ങിയവര്‍ക്ക് രജിസ്ട്രേഷൻ വില കുറച്ചു കാണിച്ചു എന്നു പറഞ്ഞ് നോട്ടീസ് ലഭിക്കുന്നതിനെതിരെ സമ്മേളനത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നു.
റബറിന് 250 രൂപ ലഭ്യമാക്കും എന്ന് പറഞ്ഞ് അധികാരത്തില്‍ കയറിയ സര്‍ക്കാര്‍ ഇപ്പോള്‍ എന്തെടുക്കുകയാണെന്ന് ചോദിച്ച് പച്ചാണിയിലെ കര്‍ഷകൻ ഉയര്‍ത്തിയ പ്രതിഷേധവും കര്‍ഷകസമ്മേളനത്തില്‍ ശ്രദ്ധേയമായി. ജയ്സണ്‍ അട്ടാറിമാക്കല്‍, വര്‍ക്കി പാഴുത്തടത്തില്‍, ജോര്‍ജ് വില്ലന്താനം, ജിമ്മി മേലുക്കുന്നേല്‍, ജേക്കബ് ചെത്തിമറ്റം, ബിജു ഓരത്തേല്‍, പോള്‍ ജോര്‍ജ് മേച്ചേരിയില്‍, ജോസ് വീണപ്ലാക്കല്‍, ജോസ്റ്റിൻ കടക്കയം, ജിമ്മി നരുവേലില്‍, എല്‍സമ്മ പുറവിടക്കുന്നേല്‍, ലിസി കാവാലത്ത്, ദേവസ്യ കൂന്താനം, മാത്യു പൂനാച്ചിയില്‍ എന്നിവര്‍ നേതൃത്വം നല്കി.
Post a Comment