വൈഗ കൊലപാതകത്തിൽ പിതാവ് സനു മോഹന് ജീവപര്യന്തം തടവ്. കൊലപാത കുറ്റത്തിനാണ് ജീവപര്യന്തം തടവ് വിധിച്ചത്. എറണാകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതോടൊപ്പം ഐപിസി 328 പ്രകാരം 10 വർഷം തടവും ഐപിസി 201 പ്രകാരം 5 വര്‍ഷം കഠിന തടവും ശിക്ഷയുണ്ട്. പ്രതി 170000 രൂപ പിഴയും അടയ്ക്കണം. 2021 മാര്‍ച്ച് 22നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മദ്യം നൽകിയ ശേഷമാണ് ഇയാൾ കുട്ടിയെ കൊലപ്പെടുത്തിയത്.

Post a Comment