ടയറിനുള്ളില്‍ 70 കോടിയുടെ MDMA; കൊച്ചിയില്‍ 2 പേര്‍ പിടിയില്‍

 


കൊച്ചി പറവൂരില്‍ 70 കോടിയുടെ ഒരു കിലോ എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍. കരുമാലൂര്‍ സ്വദേശികളായ നിഥിന്‍ വേണുഗോപാലും നിഥിന്‍ വിശ്വനുമാണ് പിടിയിലായത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു. സിനിമ ഷൂട്ടിങ്ങിനെന്ന പേരില്‍ വീട് വാടകയ്ക്കെടുത്തായിരുന്നു ഇടപാട്. രണ്ട് കാറുകളിലെത്തിയ സംഘത്തെ പൊലീസ് വളയുകയായിരുന്നു. കാറിന്റെ ടയറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.

Post a Comment

Previous Post Next Post