കണ്ണൂർ ചാല സ്കൂൾ 1990ലേ SSLC ബാച്ചുകാർ ജൂണിൽ ഒത്തുകൂടിയിരുന്നു. 33 വർഷത്തിനു ശേഷം കൂട്ടുകാരായ ഷൈനിയും രാജേഷും അന്ന് വീണ്ടും കണ്ടു. വിവാഹിതരല്ലെന്ന് അറിഞ്ഞപ്പോൾ ഷൈനിയോട് രാജേഷ് കല്യാണത്തിന് സമ്മതം ചോദിച്ചു. ഇഷ്ടം അറിഞ്ഞ കൂട്ടുകാർ തന്നെ എല്ലാ കാര്യത്തിലും മുന്നിട്ടിറങ്ങിയതോടെ അതിവേഗം തന്നെ വിവാഹത്തിലേക്ക്. പഠിച്ച സ്കൂൾ തന്നെ ഇരുവരുടെയും വിവാഹ വേദിയായി. 10 ബിയിലെ കൂട്ടുകാർ അങ്ങനെ ജീവിത പങ്കാളികളായി.

Post a Comment