നാളെ (31/12/2023) രാത്രി 8 മണി മുതല്‍ ജനുവരി ഒന്ന് പുലര്‍ച്ചെ 6 വരെ പെട്രോള്‍ പമ്പുകൾ അടച്ചിടും


തിരുവനന്തപുരം: നാളെ രാത്രി 8 മണി മുതല്‍ ജനുവരി ഒന്ന് പുലര്‍ച്ചെ 6 വരെ പെട്രോള്‍ പമ്പുകൾ അടച്ചിടും.
പമ്പുകൾക്ക് നേരെ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കുന്നതെന്ന് ഓള്‍ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രൈഡേഴ്‌സ് ഭാരവാഹികള്‍ അറിയിച്ചു. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ മാര്‍ച്ച്‌ മുതല്‍ രാത്രി 10 മണിവരെ മാത്രമേ പമ്പുകൾ പ്രവർത്തനം നടത്താൻ ആണ് തീരുമാനം 

ആശുപത്രികളില്‍ ആക്രമണം നടന്നതിനെ തുടര്‍ന്ന് ജീവനക്കാരെ സംരക്ഷിക്കാനായി സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തിയതുപോലെ പമ്ബുകളെ സംരക്ഷിക്കാനും നിയമ നിര്‍മ്മാണം നടത്തണമെന്നാണ് സംഘടനയുടെ ആവശ്യം. പമ്ബുകളില്‍ ഗുണ്ടാ ആക്രമണവും മോഷണവും പതിവാണെന്ന് സംഘടന പറയുന്നു. 

Post a Comment

Previous Post Next Post