കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; മൂന്നുപേർ കസ്റ്റഡിയിൽ, പിടിയിലായത് തെങ്കാശിയിൽനിന്ന്

 

ഓയൂർ: കൊല്ലം ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നുപേർ പോലീസിന്റെ കസ്റ്റഡിയിൽ. കേരള-തമിഴ്നാട് അതിർത്തിയിലെ തെങ്കാശിക്ക് സമീപത്തുള്ള പുളിയറൈയിൽ നിന്നാണ്

ഇവർ പിടിയിലായത് എന്നാണ് പുറത്തുവരുന്ന വിവരം. ഇവരിൽനിന്ന് രണ്ട് കാറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ ഉടൻ പുറത്തുവിടും.

ഉച്ചയ്ക്ക് 1.45-നാണ് ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തതെന്നാണ് റിപ്പോർട്ടുകൾ. പിടിയിലായൊരാൾ ചാത്തന്നൂർ സ്വദേശിയാണെന്നും സൂചനയുണ്ട്. തട്ടിക്കൊണ്ടുപോയവരിൽ മൂന്ന് പേരും കേസുമായി നേരിട്ട് ബന്ധമുള്ളവരാണ് എന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.സാമ്പത്തികത്തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം.

Post a Comment

Previous Post Next Post